വേങ്ങരയിൽ സ്കൂളിന് സമീപം വൻ ലഹരിവേട്ട; രണ്ട് കിലോ കഞ്ചാവും മെത്താംഫിറ്റാമിനുമായി രണ്ടുപേർ പിടിയിൽ

വേങ്ങര: മലപ്പുറം ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വേങ്ങര അരീക്കുളം ചാത്തകുളം സ്കൂളിന് സമീപത്ത് നിന്ന് ലഹരി വസ്തുക്കൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.  

അരീക്കുളം വലിയപറമ്പിൽ  മുഹമ്മദ് സവാദ് (26), തെക്കിൽ പറമ്പിൽ മുഹമ്മദ് സഫീർ (22) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ കെ എൽ 65വി 8281 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ട് വന്ന
രണ്ട് കിലോ കഞ്ചാവും 32 ഗ്രാം മെത്താംഫിറ്റാമിനുമാണ് പിടികൂടിയത്. മയക്ക്മരുന്ന് വിറ്റ് കിട്ടിയ രണ്ടു ലക്ഷത്തി മുന്നൂറ്റി പത്ത് രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു. 

സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്കൂളിനടുത്ത ഇവരുടെ കേന്ദ്രത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവുമായി സംയുക്തമായി പരിശോധന നടത്തിയത്. പ്രതികളെ  മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

സംഘത്തിലെ മറ്റാളുകൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ശക്തമായ പരിശോധന തുടരുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക് അറിയിച്ചു. 

എക്സൈസ് ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ റിമേഷ് കെ എൻ, അസി. എക്സൈസ് ഇൻസ്പെകടർ ഗ്രേഡ് വിജയൻ, സബീർ അലി, പ്രിവൻ്റീവ് ഓഫീസർ രാജേഷ്. കെ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, അഖിൽദാസ്, അമിത്ത്, സച്ചിൻ, നിബുൺ, ശ്രീജിത് പി, വനിത സിവിൽ എക്സൈസ് ഓഫീസർ  രൂപിക വി വി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}