കോട്ടക്കൽ ഗവൺമെന്റ് രാജാസ് എച്ച്.എസ്.എസിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു

കോട്ടക്കൽ: കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ എടുത്തു. തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും നടന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ റിഫ, ഫാത്തിമ റിംഷ, അർച്ചന, ജോസഫ് ജിന്റോ, മുഹമ്മദ്‌ ഹാഷിർ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ. ലസിത, എ. സമീർ ബാബു എന്നിവർ പരിപാടികൾക്ക് ആവശ്യമായ നേതൃത്വവും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}