വേങ്ങര: സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ വേങ്ങര ഗ്രാമപഞ്ചായത്തിന്റെ മാതൃകാപരമായ മുന്നേറ്റം സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും പഠനവിഷയമാകുന്നു. 'സാമൂഹികനീതിയും പ്രാദേശിക ഭരണവും' എന്ന തലക്കെട്ടിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കായി കിലയിൽ (KILA) സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ മാർഗ്ഗരേഖാ പുസ്തകത്തിലാണ് വേങ്ങരയുടെ മികച്ച മാതൃകകൾ ഇടംനേടിയത്.
പുസ്തകത്തിലെ “വയോജന സൗഹൃദ വേങ്ങര പഞ്ചായത്ത്” എന്ന പാഠഭാഗത്തിലൂടെയാണ് വേങ്ങര സായംപ്രഭാ ഹോമിന്റെ നേതൃത്വത്തിൽ വയോജന ക്ഷേമ രംഗത്ത് നടപ്പിലാക്കിയ വിവിധ മാതൃകാപരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
വയോജനങ്ങളുടെ ഉന്നക്ഷമ ലക്ഷ്യമാക്കി വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ക്ഷേമ പ്രവർത്തനങ്ങളിൽ വേങ്ങര കൈവരിച്ച ഈ നേട്ടം പ്രദേശത്തിന് അഭിമാനകരമാണ്.