തെരുവ് നായ്ക്കളുടെ ശല്യത്തിന് തടയിടാൻ; കുന്നുംപുറത്ത് മാസ്സ് വാക്സിനേഷൻ പ്രോഗ്രാമിന് തുടക്കമായി

അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് കുന്നുംപുറം വെറ്ററിനറി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തെരുവ് നായ്ക്കൾക്കുള്ള
 'മാസ്സ് ഡോഗ് വാക്സിനേഷൻ പ്രോഗ്രാം' 
ഉദ്ഘാടനം കുന്നുംപുറം വെറ്ററിനറി ഡിസ്പെൻസറിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലൈല പുല്ലുണ്ണി നിർവ്വഹിച്ചു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി റസീന പാരിപറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മുസ്തഫ പുള്ളിശ്ശേരി,ചെയർപേഴ്സൻ മാരായ ജാബിർ ചുക്കാൻ, റീന കെ.പി, വൈറ്റിനറി ഡോക്ടർ മുഹമ്മദ്‌ ഷിയാസ്,       മെമ്പർമാരായ റംസീന ഫിർദൗസ്,വേലായുധൻ ചെമ്പയിൽ, ശശി അരീക്കാട്ടുമാട്ടിൽ,കദീജ ചെമ്പൻ, ഹസ്ന ഉസ്മാൻ, ഉമ്മു ഹബീബ കെ, സുനീറ പിപി,മുൻ വാർഡ് മെമ്പർ ഫിർദൗസ് പികെ, ഹുസൈൻ ഹാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രദേശത്തെ തെരുവ് നായ്ക്കളുടെ പെരുപ്പം മൂലമുള്ള ഭീഷണിയും പേവിഷബാധ സാധ്യതയും തടയുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}