പറപ്പൂർ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എ.കെ ഇൻഡൈൻ ഗ്യാസ് ഏജൻസി വേങ്ങര തറയിട്ടൽ പ്രവർത്തനം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. എ.കെ.എ. നസീർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് പി.കെ അബൂത്വാഹിർ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. അസ്‌ലു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പറമ്പത്ത് മുഹമ്മദ്, എൻ.ടി. അബ്ദുൽ നാസർ, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ, വാർഡ് മെമ്പർ കെ.സി സഫിയ, ഇന്ത്യൻ ഓയിൽ എൽ.പി.ജി ഡിവിഷൻ ഹെഡ് റോണി ജോൺ, കെ.പി അബ്ദുൽ മജീദ്, പി കെ അലി അക്ബർ,പി.എ ചെറീത്, ടി പി അഷ്‌റഫ്, വി. എസ് ബഷീർ മാസ്റ്റർ, കെ രാധാകൃഷ്ണൻ മാസ്റ്റർ, ബാനു പ്രതാപ്, സിന്ധു വേലായുധൻ, ജിതേഷ് ഷാജി, എം. കെ സൈനുദ്ദീൻ, പി.കെ അഷ്‌റഫ്,എ.കെ ഹാരിസ്, എ. കെ നാസർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: എ. കെ ഇൻഡൈൻ ഗ്യാസ് ഏജൻസി വേങ്ങര തറയിട്ടാലിൽ മന്ത്രി കെ. എം ഷാജിയും ഇ ടി മുഹമ്മദ് ബഷീർ എം പിയും ചേർത്ത് ഉദ്ഘാടനം ചെയ്യുന്നു