വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു. കൊടിഞ്ഞി കാളംതിരുത്തി സ്വദേശി കൊല്ലംതൊടി തൻവീർ- സഫ്ന ഷെറിൻ ദമ്പതികളുടെ ഏക മകൾ സൂന നഹർ ആണ് മരിച്ചത്. 

കഴിഞ്ഞ ആഴ്ച വൈകിട്ട് മാതാവിൻ്റെ കുടുംബത്തോടൊപ്പം കല്യാണം കഴിഞ്ഞ പടിക്കൽ ഉള്ള മാതാവിൻ്റെ വീട്ടിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ ഇടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു.  തലയോട്ടിക്ക് സാരമായി പരിക്കേറ്റ സൂന കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജിലും തീവ്ര പരിചരണത്തിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് ഇന്ന് ഖബറടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}