കുറ്റാളൂർ: AMLP സ്കൂളിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി യുവ എഴുത്തുകാരനും ജേർണലിസ്റ്റുമായ ഹാരിഷ് റഹ്‌മാൻ തന്റെ ഗുരുനാഥനായ രഘു മാഷിനെ ആദരിച്ചു. അറിവിനൊപ്പം ജീവിതത്തിന്റെ നല്ല പാഠങ്ങളും പകർന്നുനൽകിയ പ്രിയപ്പെട്ട അധ്യാപകനെ വർഷങ്ങൾക്ക് ശേഷം ആദരിക്കാൻ കഴിഞ്ഞത് ഹാരിഷ് റഹ്‌മാന് ഏറെ സന്തോഷം പകർന്ന നിമിഷമായി.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് റഹ്‌യാന ടീച്ചർ, സ്മിത ടീച്ചർ, ചിത്ര ടീച്ചർ, മാനേജർ ചെറിത് ഹാജി, PTA പ്രസിഡന്റ് സുബ്രഹ്മണ്യൻ, ഇല്യാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
തുടർന്ന് ഹാരിഷ് റഹ്‌മാൻ രചിച്ച പുതിയ പുസ്തകമായ ‘മനുഷ്യത്വമുണ്ട്’ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. ഹെഡ്മിസ്ട്രസ് റഹ്‌യാന ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.
ഗുരുനാഥനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനൊപ്പം, വിദ്യാർത്ഥികളിലേക്ക് മാനവികതയുടെയും നല്ല മൂല്യങ്ങളുടെയും സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറിയത്.