പാറയിൽ: പറപ്പൂർ ഗ്രാമ പഞ്ചായത്ത് ഇരുപത്തി രണ്ടാം വാർഡിലെ പാറയിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുൻവശത്ത് KL 20 G 3890 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള വൈറ്റ് ആക്സസ് സ്‌കൂട്ടി വാഹനം ഒരാഴ്ചയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഉടമസ്ഥരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം അറിയുന്നവർ എത്രയും വേഗം ആർ.സി.ഓണറുമായി (വാഹന ഉടമ) ബന്ധപ്പെട്ട് വിവരം അറിയിക്കേണ്ടതാണ്.
അല്ലാത്തപക്ഷം വാഹനവുമായി ബന്ധപ്പെട്ട് തുടർ പോലീസ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു.
വാഹന ഉടമ ഉടൻ തന്നെ ബന്ധപ്പെടണമെന്നും അല്ലാത്ത പക്ഷം സുരക്ഷ മുൻകരുതലിന്റെ ഭാഗമായി വേങ്ങര പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുമെന്നും അറിയിക്കുന്നു.