മൈത്രിഫെസ്റ്റ് '26: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ ആവേശമായി 'മൈത്രി ഗ്രാമോത്സവ്'

വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മൈത്രിഫെസ്റ്റ് '26' ഗ്രാമവാസികളുടെ ഒത്തൊരുമ കൊണ്ട് ശ്രദ്ധേയമായ ഗ്രാമോത്സവമായി മാറി.

ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 8 മണിക്ക് വിളംബര ജാഥയോടെ പരിപാടികൾക്ക് തുടക്കമായി. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ മൂന്ന് ചെണ്ടകൾ അണിനിരത്തിയുള്ള ചെണ്ടമേളം മേളത്തിന് കൊഴുപ്പേകി.

തുടർന്ന് നടന്ന ഔദ്യോഗിക ഉദ്ഘാടനം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സമീറ നിർവഹിച്ചു. മൈത്രി ഗ്രാമം ഓർഗനൈസർ പുല്ലമ്പലവൻ അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ
ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു:
 
പാലിയേറ്റീവ്: എന്തും എന്തിനും - പുല്ലമ്പലവൻ ബഷീർ
 
നാർക്കോട്ടിക്സ് & എക്സൈസ് ബോധവൽക്കരണം - മുഹമ്മദ് സിയാദ് (മെക്സവൻ)
 
ഓപ്പറേഷൻ തൂഫാൻ - സുരേഷ് (വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ)

വാർഡ് മെമ്പറും മൈത്രി ഗ്രാമവാസി കൂടിയായ സുബൈദ ഇസ്മായിൽ, മുൻ വാർഡ് മെമ്പർ സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. പുല്ലമ്പലവൻ മുജീബ് റഹ്മാൻ സ്വാഗതവും കാപ്പിൽ ജമാൽ നന്ദിയും പറഞ്ഞു.

കലാ-കായിക മത്സരങ്ങൾ
ഉച്ചയ്ക്കുശേഷം കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ ഗ്രൂപ്പ് ഡാൻസ്, ദഫ്മുട്ട്, പാട്ടുകൾ, കോൽക്കളി തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ കലോത്സവങ്ങളെ വെല്ലുന്ന പ്രകടനങ്ങളാണ് ഗ്രാമവാസികൾ കാഴ്ചവെച്ചത്. തുടർന്ന് നടന്ന ആവേശകരമായ വിവിധ കായിക മത്സരങ്ങൾക്കും വടംവലി മത്സരത്തോടു കൂടിയും ഫെസ്റ്റിന് സമാപനമായി.

ഗ്രാമവാസികളുടെ സജീവ പങ്കാളിത്തവും അച്ചടക്കവും കൊണ്ട് 'മൈത്രി ഗ്രാമോത്സവ് ' നാട്ടുകാർക്ക് പുതിയൊരു അനുഭവമായി മാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}