പറപ്പൂർ: പറപ്പൂർ പഞ്ചായത്തിലെ പൊതു ശ്മശാനം എന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി ഇബ്റാഹീം കുട്ടി മംഗലം ഉദ്ഘാടനം ചെയ്തു. 2026–2029 കാലയളവിലേക്കുള്ള പഞ്ചായത്ത് ഭാരവാഹികളായി പ്രസിഡന്റ്: മുഹമ്മദ് നജീബ് കെ. സെക്രട്ടറി: അൻവർ സാദത്ത് ട്രഷറർ: ഫൈസൽ ടി.ടി. വൈസ് പ്രസിഡന്റുമാർ: മുഹമ്മദ് ബഷീർ ടി., താഹിറ ടീച്ചർ ജോയിന്റ് സെക്രട്ടറിമാർ: മുനീർ എ.പി., ഹാജറ ടീച്ചർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും മലപ്പുറം ജില്ലാ വിഭജനം ഉൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. നജീബ് അധ്യക്ഷത വഹിച്ചു. ജലീൽ പറപ്പൂർ, ടി. ബഷീർ എന്നിവർ സംബന്ധിച്ചു.
പറപ്പൂർ പഞ്ചായത്ത് പൊതു സ്മശാനം ഉടൻ യാഥാർഥ്യമാക്കുക – വെൽഫെയർ പാർട്ടി
admin