വേങ്ങര: "നാം നമ്മുടെ ഗ്രാമത്തിന്റെ കാവൽക്കാർ" എന്ന സന്ദേശവുമായി ചേരുർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മയും മോർണിംഗ് വാക്കും സംഘടിപ്പിച്ചു.
മൈത്രി ഗ്രാമം റസിഡന്റ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈത്രി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അതിരാവിലെ മൈത്രി നെല്ലിത്തടം ഗ്രൗണ്ടിൽ പതിവ് വ്യായാമ മുറകൾ പൂർത്തിയാക്കിയ ശേഷം, അംഗങ്ങൾ ഗ്രൗണ്ടിൽ നിന്ന് മൈത്രി കവാടത്തിലേക്ക് ലഹരിവിരുദ്ധ സവാരി നടത്തി. തുടർന്ന് കവാടത്തിന് മുന്നിൽ വെച്ച് ലഹരിക്കെതിരെയുള്ള കൂട്ടപ്രതിജ്ഞയെടുത്തു.
നാടിന്റെ നന്മയ്ക്കായി സംഘടിപ്പിച്ച ഈ പരിപാടിക്ക് കാപ്പിൽ ജമാൽ, കെ. ഹുസൈൻ, സി.പി. ഉണ്ണി, കൂട്ടിരി മുഹമ്മദ്, പൂഴിത്തറ അബ്ദുറഹിമാൻ, സി.എം. അഫ്സൽ, സി.പി. സുധൻ, എ.കെ. മൂസക്കുട്ടി, കെ. കുഞ്ഞൻ, എൻ.ടി. ഷരീഫ്ക്ക, കെ.കെ. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.