പുതുപ്പറമ്പ്: കുട്ടികളുടെ വിവിധ ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതുപ്പറമ്പ് ജിഎച്ച്എസ്എസ് ഒ.ആർ.സി. (UP Section) വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘സ്കിൽ ഡെവലപ്മെന്റ് ആക്ടിവിറ്റികൾ’ സംഘടിപ്പിച്ചു.
സെപ്റ്റംബർ 25-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്.
കുട്ടികളുടെ ആശയവിനിമയശേഷി, ആത്മവിശ്വാസം, ടീം വർക്ക്, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം, സർഗാത്മക ചിന്ത, നേതൃത്വപാടവം തുടങ്ങിയ കഴിവുകൾ വളർത്തുന്നതിനായാണ് വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും സംഘടിപ്പിച്ചത്.
സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി നീന വി. പി. അധ്യക്ഷത വഹിച്ച പരിപാടിയിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ സ്നേഹ ഇറക്കൽ ക്ലാസിന് നേതൃത്വം നൽകി. ഒ.ആർ.സി. ഇൻ ചാർജ് അശ്വതി എ. എൽ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
കളികളിലൂടെയും അനുഭവാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് സ്വന്തം കഴിവുകൾ തിരിച്ചറിയാനും അവ മെച്ചപ്പെടുത്താനും മികച്ച അവസരമാണ് ഈ പരിപാടിയിലൂടെ ലഭിച്ചത്. കുട്ടികളിൽ ആത്മവിശ്വാസവും സഹകരണ മനോഭാവവും വളർത്തുന്നതിനും ജീവിത നൈപുണ്യങ്ങൾ പ്രായോഗികമായി ആർജിച്ചെടുക്കുന്നതിനും പരിപാടി ഏറെ സഹായകമായി.