ചരിത്രം ആവർത്തിച്ച് തിരൂർ എം.ഇ.എസ്; സഹോദയ കലാകിരീടം വീണ്ടും സ്വന്തം തട്ടകത്തിലേക്ക്

മലപ്പുറം: രണ്ട് നാളുകളായി ഊരകം സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ അരങ്ങേറിയ മലപ്പുറം സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ ചരിത്രം ആവർത്തിച്ച് തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ കലാകിരീടം നിലനിർത്തി. മുഴുവൻ മത്സരഫലങ്ങളും പുറത്തുവന്നപ്പോൾ 1816 പോയിന്റുകൾ വാരിക്കൂട്ടിയാണ് തിരൂർ എം.ഇ.എസ് ആധികാരികമായി കിരീടം സ്വന്തമാക്കിയത്. തുടക്കം മുതൽ ഒപ്പത്തിനൊപ്പം പൊരുതിയ നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ 1718 പോയിന്റുകളോടെ റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. 1425 പോയിന്റുകൾ നേടിയ മഞ്ചേരി നസ്രത്ത് സ്കൂളാണ് മൂന്നാം സ്ഥാനത്ത്.
അഞ്ച് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ കാറ്റഗറി രണ്ടിലും മൂന്നിലും നാലിലും അഞ്ചിലും ഒന്നാം സ്ഥാനം നേടി തിരൂർ എം.ഇ.എസ് സർവ്വാധിപത്യം തെളിയിച്ചു. കാറ്റഗറി ഒന്നിൽ കടലുണ്ടിനഗരം ദ വൈറ്റ് സ്കൂൾ ഒന്നാമതെത്തി വിസ്മയം തീർത്തു.

അന്തിമ പോയിന്റ് നില ഒറ്റനോട്ടത്തിൽ:

ഓവറോൾ പോയിന്റ് നില:
1. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ (1816)
2. നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ (1718)
3. മഞ്ചേരി നസ്രത്ത് സ്കൂൾ (1425)

കാറ്റഗറി 1

1. കടലുണ്ടിനഗരം ദ വൈറ്റ് സ്കൂൾ (204)
2. നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ (201)
3. കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (183)

കാറ്റഗറി 2
1. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ (336)
2. കടലുണ്ടിനഗരം ദ വൈറ്റ് സ്കൂൾ (321)
3. നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ (318)

കാറ്റഗറി 3
1. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ (501)
2. നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ (479)
3. ദി സ്പ്രിങ്സ് ഇന്റർനാഷണൽ സ്കൂൾ (436)

കാറ്റഗറി 4
1. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ (594)
2. നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ (544)
3. മഞ്ചേരി നസ്രത്ത് സ്കൂൾ (382)

പൊതുവിഭാഗം
1. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ (206)
2. നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ (176)
3. മഞ്ചേരി നസ്രത്ത് സ്കൂൾ (168)
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}