വേങ്ങര: ബാലവേദി വിദ്യാർത്ഥികൾക്കായി എം.എസ്.എം. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ചുവട്' എന്ന പേരിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തിരൂരങ്ങാടി മാളികയിൽ ഹാളിൽ വെച്ച് നടന്ന പരിപാടി കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ മുഫത്തിശ് ആബിദ് സലഫി ഉദ്ഘാടനം ചെയ്തു.
എം.എസ്.എം. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് നിഹാൽ പി.എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഡാനിഷ് കളിയാട്ടമുക്ക് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ അബ്ദു സലാം അൻസാരി വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു.
തുടർന്ന് നടന്ന ചടങ്ങിൽ സി.വി.എം. ശരീഫ്, ഫഹദ് സി.വി., നബിയിൽ തെന്നല എന്നിവർ സംസാരിച്ചു.