'ഞാനും ആ ചരിത്രത്തിന്റെ ഭാഗം'; ഒരേ വേദിയിൽ മുവ്വായിരത്തിലധികം കുട്ടികൾ അണിനിരക്കുന്ന സമാധാന പ്രതിജ്ഞയ്ക്ക് കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ് ഒരുങ്ങുന്നു

കുറ്റൂർ നോർത്ത്: സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം ലോകത്തിന് പകർന്നുനൽകി ചരിത്രപരമായ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ്. (KMHSS Kuttoor North). സെപ്റ്റംബർ 22, ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മുവ്വായിരത്തിലധികം വിദ്യാർത്ഥികൾ ഒരേ സമയം, ഒരേ വേദിയിൽ അണിനിരന്ന് സമാധാന സന്ദേശ പ്രതിജ്ഞ ഏറ്റുചൊല്ലും.

'PEACE BEGINS WITH ME - ONE PLEDGE • ONE VOICE' എന്ന പ്രമേയത്തിലാണ് വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വേറിട്ടൊരു അധ്യായമായി മാറുന്ന ഈ കൂട്ടായ്മയിൽ ഗ്രൗണ്ടിൽ അണിനിരക്കുന്ന കുട്ടികൾ വെറും അഞ്ച് മിനിറ്റ് കൊണ്ടാണ് പ്രത്യേക പ്രതിജ്ഞ പൂർത്തിയാക്കുന്നത്.
ഒരു കുട്ടി പോലും വിട്ടുനിൽക്കാതെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കാളികളാക്കി ഈ ചരിത്ര മുഹൂർത്തം പൂർണ്ണതയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും അധ്യാപകരും. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ തൊപ്പി, കുടിവെള്ളം, ജ്യൂസ് എന്നിവ സ്കൂൾ അധികൃതർ തന്നെ ക്രമീകരിച്ചിട്ടുണ്ട്.

നാളെ നടക്കുന്ന ഈ അപൂർവ്വ പ്രതിജ്ഞയിൽ പങ്കാളികളാകുന്നതോടെ "ഞാനും ആ ചരിത്രത്തിന്റെ ഭാഗമായിരുന്നു" എന്ന് ഓരോ വിദ്യാർത്ഥിക്കും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന അനുപമമായ ഒരു അനുഭവമായിരിക്കും ഇതെന്ന് സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}