വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച മുതുവിൽക്കുണ്ട് - ചെറേക്കാട് റോഡ്
പ്രസിഡണ്ട് പി. എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി ഹുസൈൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല അംഗങ്ങളായ, നൗഷാദ് ചേറുർ , എം. വി ഗൗരി പ്രസംഗിച്ചു. സകരിയ പുള്ളാട്ട്, ഇ. കെ ലുക്മാൻ, പൂക്കുത്ത് മുജീബ്, പി. കെ സിദ്ദീഖ്, ഇ. കെ മുഹമ്മദ് കുട്ടി, അരീക്കൻ കുഞ്ഞുട്ടി, പറങ്ങോടത്ത് അബ്ദുൽ അസീസ് സംബന്ധിച്ചു.
ഫോട്ടോ : കോൺക്രീറ്റ് പൂർത്തീകരിച്ച മുതുവിൽക്കുണ്ട് - ചെറേക്കാട് റോഡ്
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.