വേങ്ങര പീസ് പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ. സഹോദയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി

വേങ്ങര: സി.ബി.എസ്.ഇ. സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജൻ സംഘടിപ്പിക്കുന്ന ത്രിദിന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേങ്ങര പീസ് പബ്ലിക് സ്കൂളിൽ ആരംഭിച്ചു. മൂന്നുദിവസങ്ങളിലായി നടക്കുന്ന മേളിയിൽ ജില്ലയിലെ 35 സ്കൂളുകളിൽ നിന്ന് എണ്ണൂറിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നുണ്ട്.
​മലപ്പുറം ജില്ല ഇൻഡോർ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ ട്രഷറർ എ.കെ. നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹോദയ ഓർഗനൈസിങ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. സഫിയ, പ്രിൻസിപ്പൽ ജാസീർ ഫൈസൽ, ഡോ. ഷിബിലി സി.കെ. എം, സിസ്റ്റർ ആൺസില ജോർജ്, ഹഫ്സ കാരടൻ, വൈസ് പ്രിൻസിപ്പൽ സൈമ സീമാമു, ഫൈറൂസ് ഖാൻ, എം. യാസിർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}