സേവന മികവിന് ആദരം: കെ.യു.ടി.എ റവന്യൂ ജില്ലാതല 'ഗുരുവന്ദനം' ശ്രദ്ധേയമായി

മലപ്പുറം: ദേശീയ അധ്യാപക ദിനത്തിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഗുരുവന്ദനം' പരിപാടി സംഘടിപ്പിച്ചു. കെ.യു.ടി.എ മുൻ സംസ്ഥാന പ്രസിഡന്റും കേരള പെൻഷനേഴ്സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ടി. മുഹമ്മദ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പ്രസിഡന്റ് പി.പി. മുജീബ് റഹ്‌മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് വരിക്കോടൻ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ എം. നൗഷാദ് റഹ്മാനി, സൈഫുന്നീസ.ടി, റജീന.ഒ.എം, സൗദത്ത്.കെ, ഹസീന.ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

തൃശൂർ ജില്ലയിലെ തളിക്കുളം എ.എം.യു.പി സ്കൂളിൽ 34 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ടി. മുഹമ്മദ് മാസ്റ്റർ, ഉർദു അധ്യാപക സംഘടനയെ ശാക്തീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. ഔദ്യോഗിക ജീവിതത്തിന് ശേഷവും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം.

ജില്ലയിലെ എല്ലാ ഉപജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ 'ഗുരുവന്ദനം' പരിപാടികൾ നടന്നു വരുന്നുണ്ട്.
ഫോട്ടോ അടിക്കുറിപ്പ്: ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി കെ.യു.ടി.എ റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഗുരുവന്ദനം' പരിപാടിയിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് മാസ്റ്ററെ ആദരിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}