ജൈവ മുളക് വിളവെടുപ്പുമായി കോട്ടൂർ എ.കെ.എം.എച്ച്.എസ് സ്കൂൾ

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് ആൻഡ് റേഞ്ചേഴ്സ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ ജൈവ രീതിയിൽ കൃഷി ചെയ്ത മുളക് ചെടികളിൽ നിന്ന് വിളവെടുപ്പ് നടത്തി. വിഷരഹിത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ കൃഷിയിറക്കിയത്.വിളവെടുത്ത മുളകുകൾ സ്കൂളിലെ അടുക്കളയിലേക്ക് കൈമാറി. ചടങ്ങിന് സ്കൗട്ട് മാസ്റ്റർ എ.സി. അബ്ദുൾ ലത്തീഫ്, റേഞ്ചേഴ്സ് ക്യാപ്റ്റൻ സൈലത്ത് ടീച്ചർ, സ്കൗട്ട് ലീഡർ റിയാൻ, റേഞ്ചേഴ്സ് ലീഡർ അനുശ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}