വേങ്ങര: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല വി.ഐ.ടി.എം. (വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം) ശാസ്ത്ര സെമിനാർ കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസിൽ സമാപിച്ചു. വിവിധ ഉപജില്ലകളിൽ നിന്ന് വിജയിച്ചെത്തിയ ശാസ്ത്രപ്രതിഭകൾ പങ്കെടുത്ത ഈ വർഷത്തെ സെമിനാറും മത്സരങ്ങളും മികച്ച നിലവാരം പുലർത്തിയതായി സംഘാടകർ അവകാശപ്പെട്ടു. സ്കൂൾ മാനേജർ കെ. പി ഹുസൈൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എലിസബത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഗീത എം., മനീഷ് പി., ഡോ.ഇ.കെ. സിമിൽ റഹ്മാൻ, അനീഷ്, ബാബുരാജ്, സജിത് എന്നിവർ സംസാരിച്ചു. വിജയികൾ : ഒന്നാം സ്ഥാനം: അസിൽ കെ (വണ്ടൂർ ഉപജില്ല) രണ്ടാം സ്ഥാനം: നവനീത് ബി (മേലാറ്റൂർ ഉപജില്ല) മൂന്നാം സ്ഥാനം : ഫാത്തിമ നൈല (കുറ്റിപ്പുറം ഉപജില്ല), അനാമിക എൻ (മങ്കട ഉപജില്ല), നീഷ ഷെരീഫ് വി.പി (നിലമ്പൂർ ഉപജില്ല) എന്നിവർ പങ്കിട്ടു.
പടം: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ജില്ലാതല വി.ഐ.ടി.എം. (വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം) ശാസ്ത്ര സെമിനാർ