'ജനപ്രതിനിധികളോട് കുട്ടികൾ സംവദിക്കുന്നു': എ.ആർ.നഗർ ഗ്രാമപഞ്ചായത്തിൽ ബാലസഭ അരങ്ങേറി

എ.ആർ.നഗർ: മലർവാടി ബാലസംഘം സംസ്ഥാന വ്യപകമായി സംഘടിപ്പിച്ച 'ജനപ്രതിനിധികളോട് കുട്ടികൾ സംവദിക്കുന്നു' എന്ന പരിപാടിയുടെ ഭാഗമായി എ. ആർ. നഗർ ഏരിയ സംഘടിപ്പിച്ച ബാലസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബാല സഭയിൽ കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രസിഡന്റ് മറുപടി പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മുസ്‌തഫ പുള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.രമേശ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റീന ടീച്ചർ, കെ.പി, റസീന പാരിപറമ്പൻ, സി.കെ.ജാബിർ, വേലായുധൻ ചെമ്പയിൽ, മുഹമ്മദ് കുട്ടി കെ.സി, ഉസ്മാൻ പി.കെ. എന്നിവർ സംസാരിച്ചു. മലർവാടി ബാലസംഘം എ. ആർ.നഗർ ഏരിയാ കോഡിനേറ്റർ കെ.പി ശറഫുദ്ധീൻ ഉമർ, വനിതാ കോഡിനേറ്റർ തൻസീലത്ത് സി.വി, എൻ.വി.നഫീസ എന്നിവർ സംസാരിച്ചു. ഏരിയാ പ്രതിനിധികളായ ബീരാൻ കുട്ടി , ഫാത്തിമ ശാന്തിവയൽ, നൗഷാദ് പി.ഇ, നസീബ കുന്നുംപുറം, റാബിയ, സഹീദ എന്നിവർ നേതൃത്വം നൽകി. 

ഫോട്ടോ: മലർവാടി ബാലസംഘം അബ്‌ദുറഹിമാൻ നഗർ, ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടത്തിയ ബാലസഭയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ലൈലാ പുല്ലൂണിക്ക് കുട്ടികൾ നിവേദനം സമർപ്പിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}