വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജ മീലാദ് സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗരിയായ സബാഹ് സ്‌ക്വയറില്‍ പതാക ഉയര്‍ന്നു. ഊരകം പഞ്ചായത്ത് സംയുക്ത ഖാസി ഒ കെ മൂസാന്‍കുട്ടി മുസ് ലിയാര്‍ പതാക ഉയര്‍ത്തി. ബദറുദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സ്വാലിഹ് ബുഖാരി കൊന്നാര, ഹകീം സഅദി അണ്ടോണ, ആഷിഖ് സഖാഫി എ പി അബ്ദു ഹാജി, അലവി കുട്ടി നെല്ലിപ്പറമ്പ്, അബ്ദുല്‍ ഹഖ്, ഇബ്‌റാഹിം നല്ലേങ്ങര സംബന്ധിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള ബഹുജന മീലാദ് റാലി ഇന്ന് വൈകുന്നേരം നാലുമണിക്ക് കുറ്റാളൂരില്‍ നിന്ന് ആരംഭിക്കും. വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ റാലിക്ക് മിഴിവേകും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തഅ്ജിലുല്‍ ഫുത്തൂഹ് മജ്ലിസിന് അദ്ദേഹം നേതൃത്വം നല്‍കും. കേരള മുസ്ലിം ജമാഅത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡണ്ട് ഈ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും . സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി വാര്‍ഷിക മദ്ഹു റസൂല്‍ പ്രഭാഷണം നടത്തും. ബദ്റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ബദ്റുദ്ദുജയുടെ ഈ വര്‍ഷത്തെ സയ്യിദുശ്ശുഹദാ ഹംസത്തുല്‍ കറാര്‍ (റ) അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വയനാട് പി ഹസന്‍ മുസ്ലിയാര്‍ക്ക് കാന്തപുരം സമ്മാനിക്കും.
പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി,സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ ബുഖാരി, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഇബ്റാഹിം ബാഫഖി കൊയിലാണ്ടി, സയ്യിദ് ഹബീബ് തുറാബ് സഖാഫി തലപ്പാറ, മഞ്ഞപറ്റ ഹംസ മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ സഖാഫി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഉമറലി സഖാഫി ചിതലയം, ഉസ്മാന്‍ മുസ്ലിയാര്‍ വയനാട്, കെ.എസ് മുഹമ്മദ് സഖാഫി, മുഹമ്മദലി ഫൈസി, അലിമുസ് ലിയാര്‍ വെട്ടത്തൂര്‍
ടി ടി അഹമ്മദ്കുട്ടി സഖാഫി ചേറൂര്‍, ഒ കെ സ്വാലിഹ് ബാഖവി കുറ്റാളൂര്‍, ഇബ്റാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ഖാദിര്‍ അഹ്സനി മമ്പീതി,
അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര, ഇബ്റാഹിം ബാഖവി ഊരകം, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എ.പി കരീം ഹാജി ചാലിയം, എസ് ശറഫുദ്ദീന്‍ ,
അബൂബക്കര്‍ ചെറിയ കോയ തങ്ങള്‍ പളളിക്കല്‍, കെ.പി യൂസുഫ് സഖാഫി സംബന്ധിക്കും.