കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന 69 കർഷകരുടെ മണ്ണ് സാമ്പിളുകളാണ് മലപ്പുറം സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് വഴി പരിശോധനകൾനടത്തി വേണ്ട വള ശുപാർശകൾ നൽകിയത്.
കർഷകരുടെ സോയിൽ ഹെൽത്ത് കാർഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹുസൈൻ കാരിവട്ടത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, നെടുമ്പള്ളി സൈതു ,മെമ്പർമാരായ, ടി കെ അബ്ദുൽ റഷീദ് ,ഷമീർ പുള്ളാട്ട് , നംഷാദ് അമ്പലവന്‍,കർഷക പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.