കൂരിയാട്-വേങ്ങര റോഡ് നിർമ്മാണം: പൊടിശല്യത്തിനെതിരെ വ്യാപാരികൾ പരാതി നൽകി

കൂരിയാട്: കൂരിയാട്–മലപ്പുറം റോഡിലെ നിർമാണ പ്രവൃത്തികളെ തുടർന്നുണ്ടാകുന്ന രൂക്ഷമായ പൊടിശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂരിയാട് യൂണിറ്റ് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി.

റോഡ് നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ദിവസവും ഇടവിട്ട് വെള്ളം നനയ്ക്കണമെന്നും, ജനങ്ങളുടെയും വ്യാപാരികളുടെയും ദുരിതത്തിന് കാരണമാകുന്ന അശാസ്ത്രീയ രീതികൾ ഒഴിവാക്കി പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നുമാണ് സമിതിയുടെ പ്രധാന ആവശ്യം.

യൂണിറ്റ് പ്രസിഡന്റ് പി.പി. ജാഫർ അലി (ജഫൂ) അധികൃതർക്ക് പരാതി സമർപ്പിച്ചു. മുഖ്യ ഭാരവാഹികളായ കരീം (പാസ്കോ), മൊയ്തീൻകുട്ടി (ഇൻറോയൽ), ഉമ്മർ.പി (കെൻസ മാർട്ട്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}