മറ്റത്തൂർ പടിഞ്ഞാറേക്കര സ്കൂൾ പ്രീപ്രൈമറി നാമകരണവും ഐക്യു പാർക്ക് ഉദ്ഘാടനവും നടന്നു

ഒതുക്കുങ്ങൽ മറ്റത്തൂർ: എ. എം. എൽ. പി. സ്കൂൾ പടിഞ്ഞാറേക്കരയിൽ പ്രീപ്രൈമറി കുട്ടികൾക്കായി ഒരുക്കിയ പുതിയ സംവിധാനങ്ങളുടെ ഭാഗമായി ഐക്യു പാർക്ക് ഉദ്ഘാടനവും പ്രീപ്രൈമറി നാമകരണവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.

കുട്ടികളുടെ ശാരീരിക മാനസിക വികാസവും പഠനതാൽപര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഐക്യു പാർക്കിന്റെ ഉദ്ഘാടനം ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. മെഹനാസ് നിർവഹിച്ചു. പ്രീ പ്രൈമറി വിഭാഗത്തിന്റെ നാമകരണവും ലോഗോ പ്രകാശനവും ലെഫ്റ്റനന്റ് ഡോ. സാബു കെ. രസ്തം നിർവഹിച്ചു. ഒതുക്കുങ്ങൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  ശ്രീ ടി.ടി ബാവ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. 

കുട്ടികളുടെ പഠനവും വിനോദവും സമന്വയിപ്പിക്കുന്ന തരത്തിലാണ് ഐക്യു പാർക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സർഗാത്മകത, ചിന്താശേഷി, നിരീക്ഷണപാടവം എന്നിവ വളർത്തുന്നതിനും പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രെസ് പരിപാടിക്ക് സ്വാഗതവും, 
വാർഡ്‌മെമ്പർ ശ്രീ കുരുണിയൻ ഹക്കീം അധ്യക്ഷത വഹിക്കുകയും ചെയ്തു.  ഒതുക്കുങ്ങൽ പഞ്ചായത്ത്  മെമ്പറുമാരായ ശ്രീമതി കുരുണിയൻ ഹസീന, സഫിയ, ആശ തസ്‌ന, സ്കൂൾ മാനേജർ കുരുണിയൻ ഹാരിസ്, പി. ടി. എ  പ്രസിഡന്റ്‌ ശ്രീ അബ്ദുൽ ഗഫൂർ ,എസ്. എസ് .ജി ഭാരവാഹി കെ പി മജീദ് എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}