കണ്ണന്റെ കാൽപ്പെരുമാറ്റത്തിനായി കുറ്റൂർ ഒരുങ്ങുന്നു; നാളെ വിപുലമായ ശ്രീകൃഷ്ണ ജയന്തി മഹോത്സവം

വേങ്ങര: അധർമ്മത്തിന്റെ ഇരുളകറ്റി ധർമ്മത്തിന്റെ അശ്വരഥമേറി വന്നെത്തുന്ന ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കാൻ കുറ്റൂർ ഒരുങ്ങുന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാളെ (സെപ്റ്റംബർ 4 വെള്ളിയാഴ്ച) കുറ്റൂരിൽ വിപുലമായ ശ്രീകൃഷ്ണ ജയന്തി ബാലദിന മഹോത്സവം നടക്കും. പ്രപഞ്ചത്തെ മുഴുവൻ തന്നിലൊതുക്കിയ വിശ്വരൂപത്തിന്റെ ദിവ്യതയും കുറുമ്പുകൾ കാട്ടി മനസ്സ് കവരുന്ന ഉണ്ണിക്കണ്ണന്റെ ലാളിത്യവും കോർത്തിണക്കിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ വൈകുന്നേരം മൂന്ന് മണിക്ക് തോന്നിയിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന മഹാശോഭയാത്ര പരപ്പൻചിന ബാലൻപീടിക വഴി പാക്കടപ്പുറായ ശ്രീ കരിങ്കാളി ക്ഷേത്രത്തിൽ സമാപിക്കും. 

പാക്കടപ്പുറായ വൃന്ദാവനം ബാലഗോകുലം, ബാലൻപീടിക, മുട്ടുപുറം, പൂച്ചോലമാട്, കണ്ണാട്ടിപ്പടി, ഗാന്ധിക്കുന്ന്, ശ്രീ ദുർഗ്ഗ ബാലഗോകുലം നൊട്ടുപ്പുറം തുടങ്ങിയ സംയുക്ത ഘടകങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. നയനമനോഹരമായ പ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള ശോഭയാത്ര കടന്നുപോകുന്നതോടെ കുറ്റൂരിന്റെ പാതയോരങ്ങൾ വർണ്ണവീഥികളായി മാറും.

ആഘോഷങ്ങളിൽ പങ്കാളികളാകാം
ഓരോ വീട്ടിൽ നിന്നും ഒരു കണ്ണനെയോ ഗോപികയെയോ അണിയിച്ചൊരുക്കി ശോഭയാത്രയിൽ പങ്കെടുപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ചടങ്ങുകൾ സമ്പന്നമാക്കുന്നതിനായി പുരുഷന്മാർ കാവിമുണ്ടും വെള്ളഷർട്ടും, അമ്മമാരും സഹോദരിമാരും കേരളീയ വേഷവും ധരിക്കണം. ശോഭയാത്ര കടന്നുപോകുന്ന വഴികളിൽ കൃഷ്ണവിഗ്രഹവും നിലവിളക്കും നിറപറയും വെച്ച് ഭക്തർക്ക് സ്വീകരണമൊരുക്കാവുന്നതാണ്.

ആഘോഷക്കമ്മിറ്റി ഭാരവാഹികൾ:
 രക്ഷാധികാരികൾ: പരമേശ്വരൻ പറാട്ട്, ബാബു കളവൂർ ഗൗതമംഗലത്ത് പ്രണാട്ടിൽ
 പ്രസിഡണ്ട്: സന്തോഷ് പറാട്ട്
 വൈസ് പ്രസിഡണ്ടുമാർ: സത്യൻ ചപ്പങ്ങാട്ടിൽ, ഷാജി കോഴിപ്പറമ്പത്ത്
 സെക്രട്ടറി: സുബീഷ് നാറ്റുപ്പുരായ
 ജോയിന്റ് സെക്രട്ടറിമാർ: സഞ്ജയ് പടർതൊടിക, ബാബു ചാലിൽപ്പുരായ
 ട്രഷറർ: അനിൽ മണ്ണിൽ
 ആഘോഷപ്രമുഖ്: അഭിലാഷ് കോഴിപ്പറമ്പത്ത്, രാജൻ തുമ്പയിൽ
 പ്രചാരണം: സുഭാഷ് അമ്പാടി, ശ്രീജിത്ത് ഉള്ളാട്ടുപറമ്പിൽ
 ശോഭയാത്ര പ്രമുഖ്: ഷാജു കാഞ്ഞെന്താളിപ്പടിക്കൽ, അജീഷ് കുറ്റിയിൽ
 നിശ്ചലദൃശ്യപ്രമുഖ്: പ്രതീഷ് മണ്ണിൽ
 ഗതാഗതം പ്രമുഖ്: ജനാർദ്ദനൻ നാറ്റുപ്പുരായ

കൂടാതെ നിരവധിപേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}