ഹാരിഷ് റഹ്‌മാന്റെ പുതിയ പുസ്തകം "മനുഷ്യത്വമുണ്ട്" പ്രകാശനം ചെയ്തു

വേങ്ങരയുടെ യുവ എഴുത്തുകാരനും ചിന്തകനും ജേർണലിസ്റ്റുമായ ഹാരിഷ് റഹ്‌മാൻ രചിച്ച അദ്ദേഹത്തിൻ്റെ പുതിയ  “മനുഷ്യത്വമുണ്ട്” എന്ന ബുക്ക് മന്ത്രി കെ. എം. ഷാജി  പ്രകാശനം നിർവഹിച്ചു.

മനുഷ്യത്വം, സ്നേഹം, കരുണ, സഹജീവികളോടുള്ള പരിഗണന, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മാനുഷിക മൂല്യങ്ങളെ മുൻനിർത്തിയുള്ള ചിന്തകളാണ് ബുക്കിൻ്റെ ഉള്ളടക്കം.
മനുഷ്യബന്ധങ്ങളിൽ നന്മയും കരുതലും സഹാനുഭൂതിയും വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന ബുക്ക്, ഇന്നത്തെ സമൂഹത്തിൽ മനുഷ്യത്വത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഓർമ്മിപ്പിക്കുന്നു.
സമൂഹത്തിൽ നന്മയും മാനുഷിക മൂല്യങ്ങളും വളർത്തുന്നതിനുള്ള ചിന്തകൾ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാരിഷ് റഹ്‌മാൻ “മനുഷ്യത്വമുണ്ട്” എന്ന ബുക്ക് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, പ്രമുഖരും സുഹൃത്തുക്കളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}