കേരള ടീച്ചേഴ്സ് കോൺഫറൻസ്: വേങ്ങരയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം

വേങ്ങര: അഞ്ചാമത് കേരള ടീച്ചേഴ്സ് കോൺഫറൻസ് പ്രചാരണ പ്രവർത്തനങ്ങൾക്ക് വേങ്ങരയിൽ തുടക്കമായി. പോസ്റ്റർ പ്രകാശനം പ്രമുഖ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഫഹീം നിർവഹിച്ചു.

കോൺഫറൻസിന്റെ പ്രചരണാർത്ഥം വേങ്ങര മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും സന്ദർശിച്ച് അധ്യാപകരെ നേരിൽ കണ്ട് കോൺഫറൻസിലേക്ക് ക്ഷണിക്കുവാൻ യോഗം തീരുമാനിച്ചു.

അധ്യാപകരുടെ തൊഴിൽപരവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും കോൺഫറൻസ് വേദിയാകുമെന്ന് യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി വേങ്ങരയിൽ പ്രത്യേക ടേബിൾ ടോക്ക് സംഘടിപ്പിച്ച് കോൺഫറൻസിന്റെ പ്രചാരണവും അധ്യാപകരിലേക്കുള്ള സന്ദേശ പ്രചരണവും ശക്തമാക്കാനും തീരുമാനമായി.

വിസ്ഡം യൂത്ത് മണ്ഡലം ഭാരവാഹികളായ റിസ്വാൻ കുറ്റുർ, ശരീഫ് സലഫി, മുർഷാദ് കുറ്റൂർ, കാട്ടിൽ കുഞ്ഞുമൊയ്തീൻ, വലീദ് ചേറൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അധ്യാപകരായ അഷ്കർ മാസ്റ്റർ, മൻസൂർ മാസ്റ്റർ, ഫുഹാദ് സാർ, അമീൻ അൽ ഹിക്കമി, അൻവർ മദനി എന്നിവരും സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}