സൗഹൃദ സന്ദേശമുയർത്തി ഇരിങ്ങല്ലൂരിൽ ഓണോത്സവ് സമാപിച്ചു

വേങ്ങര : ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായന ശാലയും അവളിടം യുവതി ക്ലബ്ബും സംയുക്തമായി  സംഘടിപ്പിച്ച ഓണോത്സവ്  സമാപിച്ചു. സമാപന ദിവസം നടന്ന വിഭവ സമൃദമായ  സദ്യ ഉണ്ണാൻ നാടിന്റെ വിവിധ തുറകളിൽ നിന്നും ആയിരത്തോളം പേർ പങ്കെടുത്തു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ അബൂ താഹിർ, പറപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്‌,വൈസ് പ്രസിഡന്റ് പി കെ സകീന, ഇ കെ സുബൈർ മാസ്റ്റർ, വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ  കെ പി മൻസൂർ, മൈ ഭാരത് ഡിസ്ട്രിക്ട് ഓഫിസർ ജസ്റ്റിൻ എസ്, കെ പി സന്ദീപ്, പി അസ്മാബി, അയ്ഷ പിലാക്കടവത്ത്, എൻ എം അസ്‌ലം രഞ്ജിത്ത് ചെറായി, എം എം കുട്ടി മൗലവി,സി അയമുതു മാസ്റ്റർ, സി ഇബ്രാഹിം സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}