വേങ്ങരയിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം; ഒരു കുട്ടിക്കു തലയ്ക്ക് പരിക്ക്

വേങ്ങര: വേങ്ങരയിൽ ഒരിടവേളക്ക് ശേഷം വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് വീണ്ടും സംഘട്ടനം. വേങ്ങര ബോയ്സ് സ്കൂളിലെ ജൂനിയർ-സീനിയർ വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
സ്കൂൾ വളപ്പിൽ നിന്ന് ആരംഭിച്ച തർക്കം പിന്നീട് വേങ്ങര ടൗണിലേക്ക് വ്യാപിക്കുകയായിരുന്നു. 

ടൗണിൽ വലിയ രീതിയിലുള്ള സംഘർഷാന്തരീക്ഷമാണ് ഇത് സൃഷ്ടിച്ചത്. സംഘർഷത്തിൽ ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പിന്നീട് പോലീസും എത്തിയാണ് വിദ്യാർത്ഥികളെ വിരട്ടി ഓടിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}