അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്: 'മധുരം മാതൃത്വം' പദ്ധതിക്ക് തുടക്കമായി

ഏആർനഗർ: അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 
'മധുരം മാതൃത്വം' പദ്ധതിയുടെ ഭാഗമായി ഗർഭിണികൾക്ക് മരുന്നുവിതരണം നൽകി . പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന 
ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി ഉദ്ഘാടനം നിർവഹിച്ചു. മമ്പുറം ആയുർവേദ ഡിസ്‌പെൻസറി ഡോക്ടർ പ്രവീണ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റീന കെ.പി ആദ്യക്ഷത്ത വഹിച്ചു.

ഗർഭിണികളുടെ ആരോഗ്യ സംരക്ഷണവും ആയുർവേദ രീതിയിലുള്ള പരിചരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}