ഇരിങ്ങല്ലൂർ അമ്പലമാട് സ്കൂളിൽ വേറിട്ട അധ്യാപക ദിനം; ഓർമ്മച്ചെപ്പ് തുറന്ന് ഗുരുശ്രേഷ്ഠർ

അമ്പലമാട്: എ.എം.എൽ.പി സ്കൂൾ ഇരിങ്ങല്ലൂർ അമ്പലമാട് സ്കൂളിൽ വേറിട്ട പരിപാടിയുമായി അധ്യാപക ദിനം, സ്കൂൾ ഓർമ്മകൾ പുതുക്കാനും പുതിയ തലമുറയ്ക്ക് വഴികാട്ടിയാകാനും പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും വീണ്ടും വിദ്യാലയമുറ്റത്തെത്തി. 

ഈ വിദ്യാലയത്തിൽ പഠിപ്പിക്കുകയും ഇവിടെത്തന്നെ പഠനം പൂർത്തിയാക്കുകയും ചെയ്ത സി.കുഞ്ഞഹമ്മദ് മാസ്റ്റർ, സി.അയമുദു മാസ്റ്റർ, പി.അബൂ മാസ്റ്റർ, സി.കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ആമിന കുഴിക്കാട്ടിൽ എന്നീ അധ്യാപകരാണ് തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് തിരികെയെത്തിയത്,തങ്ങളുടെ ജീവിതാനുഭവങ്ങളും വിജയവഴികളും വിദ്യാർത്ഥികളുമായി പങ്കുവെച്ച അവർ, കുട്ടികൾക്ക് മുന്നിൽ പ്രചോദനത്തിന്റെ പുതിയ വെളിച്ചമായി മാറി.

പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ രായീൻ കുട്ടി മാസ്റ്റർ നേതൃത്വം നൽകി,അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}