കുറ്റിത്തറ : വേങ്ങര സബ്ജില്ലാ ഹാൻഡ്ബോൾ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ പറപ്പൂർ എ.എം.യു.പി സ്കൂൾ കുറ്റിത്തറയ്ക്ക് മിന്നുന്ന വിജയം,ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ടി.എം.എസ്.എ.എം.യു.പി.സ്കൂൾ കാരാത്തോടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (1-5) തകർത്താണ് കുറ്റിത്തറ എ.എം.യു.പി സ്കൂൾ ചാമ്പ്യൻമാരായത്.
മത്സരത്തിലുടനീളം മികച്ച മുന്നേറ്റവും പ്രതിരോധവും കാഴ്ചവെച്ചാണ് കുറ്റിത്തറ ടീം വിജയം സ്വന്തമാക്കിയത്,സബ്ജില്ലാതലത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത വിജയികൾക്ക് സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.