പറപ്പൂർ : ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും അക്രമങ്ങളും അനീതികളും വർധിക്കാൻകാരണം മൂല്യങ്ങൾ പകർന്നു നൽകാത്തതാണെന്ന് ഡയലോഗ് സെൻ്റർ കേരള ജനറൽ സെക്രട്ടറി ജി. കെ എടത്തനാട്ടുകര അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി ചോലക്കുണ്ട് ഘടകം സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയിൽ തൻ്റെ ദൗത്യമെന്താണ് എന്നും മനുഷ്യരോടും പ്രകൃതിയോടുമുള്ള കടപ്പാടുകൾ എന്താണെന്നും ബോധപൂർവം ആലോചിക്കുന്നവർക്കേ സംസ്‌കാരമുള്ളവരാകാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
എടയാടൻ താഹിറ ടീച്ചർ, നാസർ പറപ്പൂർ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി യൂണിറ്റ് പ്രസിഡണ്ട് എം അൻവർ സാദത്ത് അധ്യക്ഷത വഹിച്ച സൗഹൃദ സംഗമത്തിൽ കെ നജാത്തുല്ല സ്വാഗതവും പിവി കുഞ്ഞിതുട്ടി നന്ദിയും പറഞ്ഞു. അഹ്‌ദ യൂസുഫ് പ്രാർഥന നടത്തി. ബനിസ് ബിൻ ബന്ന, അഹ്ദ എന്നിവർ ഗാനമാലപിച്ചു.