വേങ്ങര: റേഡിയസ് ഹെൽത്ത് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീന്റെയും ഹൈഡ്രാഫേഷ്യൽ മെഷീന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിച്ചു.
ചടങ്ങിൽ വെച്ച്, ഉന്നത നിലവാരമുള്ള ലാബുകൾക്കായി ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (CMC) വെല്ലൂർ നൽകുന്ന അഭിമാനകരമായ ഗുണമേന്മ സർട്ടിഫിക്കറ്റ് മന്ത്രിയിൽ നിന്നും റേഡിയസിന് വേണ്ടി ഹംസ കോയ കല്ലൻ ഏറ്റുവാങ്ങി.
ഈ പുതിയ സംവിധാനത്തിലൂടെ ഗർഭകാല സ്കാനിംഗ്, ജനറൽ അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ സ്കാൻ, ഡോപ്ലർ സ്കാൻ തുടങ്ങിയ സേവനങ്ങൾ ഇനി മുതൽ റേഡിയസിൽ ലഭ്യമാകും. അൾട്രാസൗണ്ട് അനുബന്ധ സേവനങ്ങൾക്കായി +91 7558852664 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ചടങ്ങിൽ ഡോ. ജവാദ്, ഡോ. ഫെബിൻ കല്ലൻ, ഡോ. ഇസ്മായിൽ, ഡോ. നസ്വീഫ്, ഡോ. അസ്‌ലം തുടങ്ങിയ ഡോക്ടർമാരും, റേഡിയസ് പി.ആർ.ഒ. നസീൽ പലശ്ശേരി, ലാബ് ഇൻ-ചാർജ് നിയാസ് എന്നിവരും സംബന്ധിച്ചു. കൂടാതെ പറമ്പിൽ ഖാദർ, പി.കെ. അലി അക്ബർ, പി.കെ. അസ്‌ലു, എ.കെ. നസീർ, എൻ.ടി. കുഞ്ഞുട്ടി, രാധാകൃഷ്ണൻ മാസ്റ്റർ, പാറയിൽ അച്യുതൻ, കെ.ടി. അലവിക്കുട്ടി, പി.എ. ചെറീത്, മുഹമ്മദ് കുട്ടി എൻ.ടി., പറങ്ങോടത്ത് അബ്ദുൽ അസീസ്, സൈനുദ്ദീൻ ഹാജി, യു. മുഹമ്മദ് കുട്ടി, യു. സൈതലവി ഹാജി, ഹരിദാസൻ പുളിക്കൽ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.