വേങ്ങര: വോട്ടർപട്ടിക ക്രമക്കേടിലും തെരഞ്ഞെടുപ്പ് അട്ടിമറിയിലും കുറ്റാരോപിതനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ഛനമ്പലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണെന്ന് പ്രകടനത്തിൽ സംസാരിച്ച നേതാക്കൾ ആരോപിച്ചു. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കമ്മീഷൻ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉടൻ പദവി ഒഴിയണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനത്തിന് പുതിയ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പനക്കൽ ദാമോദരൻ, പി.പി. കുഞ്ഞാലി മാസ്റ്റർ, ബഷീർ പുല്ലമ്പലവൻ, പരീക്കുട്ടി, നാസർ വേങ്ങര, കെ.വി. ഹമീദ്, എ.പി. ബാവ, നൗഷാദ് പി.ഇ., കുട്ടിമോൻ, റഹീം ബാവ, ഷാക്കിറ വേങ്ങര, സുഹ്റ കൊളപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
പടം: ഗ്യാനേഷ് - വോട്ടർപട്ടിക ക്രമക്കേടിലും തെരഞ്ഞെടുപ്പ് അട്ടിമറിയിലും കുറ്റാരോപിതനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അച്ഛനമ്പലത്ത് നടത്തിയ പ്രതിഷേധ പ്രകടനം.