വേങ്ങരയിൽ വിസ്‌ഡം യൂത്ത് കേരള ടീച്ചേഴ്സ് കോൺഫറൻസ് പ്രചാരണത്തിന് തുടക്കം

വേങ്ങര: വിസ്‌ഡം യൂത്ത് ഒക്ടോബർ 11-ന് ചെമ്മാടിൽ വെച്ച് സംഘടിപ്പിക്കുന്ന 'കേരള ടീച്ചേഴ്സ് കോൺഫറൻസി'ന്റെ മണ്ഡലതല പ്രചാരണ പ്രവർത്തനങ്ങൾക്ക് വേങ്ങരയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരുടെ അടുത്തും നേരിട്ടെത്തി കോൺഫറൻസിന്റെ സന്ദേശം കൈമാറി.

പ്രചാരണ പരിപാടികളുടെ ഭാഗമായി KMHSS കുറ്റൂർ നോർത്ത് മാനേജർ കെ.പി. ഹുസൈൻ ഹാജി സാഹിബിനെ പ്രവർത്തകർ സന്ദർശിച്ചു. കോൺഫറൻസിന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്ത സംഘം, ചടങ്ങിലേക്ക് അദ്ദേഹത്തെയും സ്ഥാപനത്തിലെ മറ്റ് അധ്യാപകരെയും സ്വാഗതം ചെയ്തു. കൂടാതെ, നിരവധി അധ്യാപകരെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യിപ്പിക്കാനും സന്ദർശന വേളയിൽ സാധിച്ചു.

പ്രചാരണ പരിപാടികൾക്ക് വിസ്ഡം യൂത്ത് വേങ്ങര മണ്ഡലം പ്രതിനിധികളായ വലീദ് ചേരൂർ, മുർഷാദ് കുറ്റൂർ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം സെക്രട്ടറി സാലിം കുറ്റൂർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}