വേങ്ങര: വേങ്ങരയിൽ സ്കൂളിന് സമീപം കോഴിക്കച്ചവടത്തിൻ്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. വേങ്ങര ഗാന്ധികുന്ന് സ്വദേശി പാറക്കൽ അനസിനെയാണ് വേങ്ങര എസ് ഐ മൻസൂറും സംഘവും പിടികൂടിയത്.
വേങ്ങര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കോഴിക്കടയുടെ മറവിലാണ് അനസ് ലഹരി കച്ചവടം നടത്തിയിരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് MDMA കണ്ടെത്തിയത്, ഇയാളിൽ നിന്നും 6.22ഗ്രാം എം ടി എം എ പിടികൂടി. മേശ വലിപ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു.
കൂടാതെ ഇത് തൂക്കുന്നതിനുള്ള ഇലക്ട്രിക് തുലാസ് വിതരണം ചെയ്യുന്നതിനുള്ള കവറുകൾ എന്നിവയും കണ്ടെടുത്തു.