കുരുന്നുകൈകളിൽ വിരിയുന്ന പച്ചപ്പ്; കുറ്റാളൂർ എ.എം.എൽ.പി. സ്കൂളിൽ 'ടേസ്റ്റിഗാർഡൻ' പദ്ധതിക്ക് തുടക്കമായി

വേങ്ങര: കുട്ടികളിലും രക്ഷിതാക്കളിലും കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനായി കുറ്റാളൂർ എ.എം.എൽ.പി. സ്കൂളിൽ 'ടേസ്റ്റിഗാർഡൻ' അടുക്കളത്തോട്ട നിർമ്മാണ മത്സരത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള വിത്തുവിതരണ ഉദ്ഘാടനം ഊരകം കൃഷി ഓഫീസർ ശ്രീമതി ലീന. പി, സ്കൂൾ ലീഡർ റിയാന് പച്ചക്കറിവിത്തുകൾ നൽകിക്കൊണ്ട് നിർവഹിച്ചു.

സ്കൂളുകളിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് കുട്ടികൾക്ക് കൃഷിയോട് ആഭിമുഖ്യം ഉണ്ടാക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീമതി റഹീമ അഭിപ്രായപ്പെട്ടു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിരീക്ഷണത്തിനും വർഗ്ഗീകരണത്തിനും ഇത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാകും.

സ്കൂൾ മാനേജർ കെ.പി. ചെറുത് ഹാജി ചടങ്ങിന് ആശംസകൾ നേർന്നു. ഈ പ്രവർത്തനത്തിന്റെ പുരോഗതി ഓരോ ഘട്ടത്തിലും അധ്യാപകരും പി.ടി.എയും ചേർന്ന് വിലയിരുത്തുമെന്നും, ഏറ്റവും മികച്ച പച്ചക്കറിത്തോട്ടങ്ങൾ കണ്ടെത്തി സമ്മാനങ്ങൾ നൽകുമെന്നും ഹെഡ്മിസ്ട്രസ് റഹ് യാന ടീച്ചർ അറിയിച്ചു. പദ്ധതി രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനകരമാകട്ടെയെന്ന് ഫൈസൽ മാസ്റ്ററും ആശംസകൾ നേർന്നു. ചടങ്ങിന് കൃഷ്ണാഞ്ജന ടീച്ചർ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}