കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽ ജെ.ആർ.സി. പ്രഥമ ശുശ്രൂഷ പരിശീലനവും സ്കാർഫിംഗ് സെറിമണിയും സംഘടിപ്പിച്ചു

കോട്ടക്കൽ: കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽ ജൂനിയർ റെഡ് ക്രോസ് (ജെ ആർ സി ) വിദ്യാർത്ഥികൾക്കായി പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ. സുധ  അധ്യക്ഷത വഹിച്ചു.പുതിയ അധ്യയന വർഷത്തെ ജൂനിയർ റെഡ് ക്രോസ് കാഡറ്റുകളുടെ  സ്കാർഫിംഗ് സെറിമണി  നടന്നു.കേരള സ്റ്റേറ്റ് എഫ്.എം.ആർ. ട്രെയിനർ ടി. യുവൈസ് വിദ്യാർത്ഥികൾക്കായുള്ള പ്രഥമ ശുശ്രൂഷ പരിശീലനത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ ഡെപ്യൂട്ടി എച്ച്.എം. പ്രദീപ് വാഴങ്കര, ജെ.ആർ.സി. കൗൺസിലർമാരായ സി.അബ്ദുൽ നാസർ, യു. നാഷാദ്,അശ്വതി,സെലീന, ഷാജി കുരുണിയൻഎന്നിവർ സംസാരിച്ചു.


ഫോട്ടോ: കോട്ടൂർ എ കെ എം എച്ച് എസ്  എസിൽ ജെ ആർ സി കേഡറ്റുകൾക്കായി നടത്തിയ പ്രഥമ ശുശ്രൂഷ പരിശീലനത്തിൽ നിന്നും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}