ചാപ്പനങ്ങാടി ജി എം എൽ പി സ്കൂളിൽ ഉച്ചഭക്ഷണ സോഷ്യൽ ഓഡിറ്റ് സ്കൂൾ സഭ സംഘടിപ്പിച്ചു

കോട്ടക്കൽ: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ കില നിർവ്വഹണം നടത്തിയ ഉച്ചഭക്ഷണ സോഷ്യൽ ഓഡിറ്റിൻ്റെ ഭാഗമായി ചാപ്പനങ്ങാടി ജി എം എൽ പി സ്‌കൂളിൽ സ്‌കൂൾ സഭ നടത്തി. പൊൻമള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  വി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കെ സി സലീം അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ
നിസാർ മുല്ലപ്പള്ളി, ബശീർ പൂളക്കൽ, വാർഡ് മെമ്പർ സാഹിറ പൊന്നേത്ത്, എം ടി എ പ്രസിഡൻ്റ്  റുബീന പി പി  എന്നിവർ സംസാരിച്ചു.  ഫർഹാന ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. കിലയിലെ റിസോർസ് പഴ്സൺ കെ എം മുഹമ്മദ് കുട്ടി  മോഡറേറ്ററായി  സ്‌കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് കോയ പുലാക്കൽ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ്  സരിത സി പി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}