വേങ്ങര: ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറൂർ മലബാർ ഐ.ടി.ഐയിൽ ലെൻസ്ഫെഡ് സ്റ്റുഡന്റ്സ് ചാപ്റ്റർ രൂപീകരിച്ചു.
സ്റ്റുഡന്റ്സ് ചാപ്റ്ററിന്റെ ഉദ്ഘാടനം ലെൻസ്ഫെഡ് സംസ്ഥാന സമിതി അംഗം വി.കെ. എ. റസാഖ് നിർവഹിച്ചു. ലെൻസ്ഫെഡ് ജില്ലാ ഭാരവാഹി എൻജിനിയർ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി. അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ ട്രഷറർ റിയാസലി പി.കെ, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പാണക്കാട്, മലബാർ ഐ.ടി.ഐ മാനേജർ അബൂബക്കർ സിദ്ധിഖ് , ലെൻസ്ഫെഡ് വേങ്ങര ഏരിയ സെക്രട്ടറി സഹീർ അബ്ബാസ്, ഏരിയ ട്രഷറർ അനീസ് കെ.ടി. എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റുഡന്റ്സ് ചാപ്റ്റർ ചെയർമാനായി അജയ് യു.ടി.യെയും കൺവീനറായി മുഹമ്മദ് മുൻതാദിർ കെ.കെ യെയും തെരഞ്ഞെടുത്തു.
വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും, പ്രൊഫഷണൽ രംഗത്തേക്കുള്ള അറിവും മാർഗനിർദേശവും നൽകുന്നതിനും, വിദ്യാർത്ഥികളും സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ സ്റ്റുഡന്റ്സ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.