ഭര്‍ത്താവ് ജീവന്‍ പകുത്തുനൽകി, പക്ഷെ ഇന്ന് ആ അധ്യാപിക എവിടെയെന്നറിയില്ല! 10 ദിവസമായിട്ടും ഒരു തുമ്പും കിട്ടാതെ പൊലീസ്!

കോഴിക്കോട്: കാണാതായ സ്കൂള്‍ അധ്യാപികയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി കോഴിക്കോട് റൂറല്‍ പൊലീസ്. തൊട്ടില്‍പാലം സ്വദേശിയും എല്‍പി സ്കൂള്‍ അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചിന് കാണാതായത്. കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

തൊട്ടിൽപ്പാലം മൊയിലോത്തറ എല്‍പി സ്കൂല്‍ അധ്യാപികയായ അനുമോള്‍ ഈ മാസം അഞ്ചാം തീയതി രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. ജോലി കഴിഞ്ഞ് സ്കൂളില്‍ നിന്നിറങ്ങിയ അനുവിനെ പിന്നീട് കണ്ടിട്ടില്ല. കുടുംബം അന്ന് വൈകിട്ട് തന്നെ തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാല്‍ പത്ത് ദിവസമായിട്ടും അനുമോള്‍ എവിടെയെന്നതില്‍ യാതൊരു സൂചനയും കിട്ടിയിട്ടില്ല.

പത്തുവർഷങ്ങള്‍ക്ക് മുമ്പ് ഗര്‍ഭിണിയായിരിക്കേ കരള്‍രോഗം ബാധിച്ച അനുമോള്‍ക്ക് ഭര്‍ത്താവ് സുഭാഷായിരുന്നു കരള്‍ പകുത്ത് നല്‍കിയത്. അനുമോളുടെ ആരോഗ്യ പ്രശ്നങ്ങളും കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയും വ്യക്തമാക്കി മാധ്യമങ്ങൾ നൽകിയ വാര്‍ത്തയോട് ഉദാരമായ രീതിയിലായിരുന്നു സമൂഹം പ്രതികരിച്ചതും. കരൾ മാറ്റിവെച്ച ശേഷം ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെങ്കിലും നിത്യേന വിവിധ മരുന്നുകൾ കഴിക്കേണ്ടതുമുണ്ട്. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് അനുവിനെ കണ്ടെത്താൻ ആവശ്യമായ നടപടികൾ ഉണ്ടാകണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

അനുമോളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി നാദാപുരം ഡിവൈഎസ്പി അറിയിച്ചു. കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഈ മാസം 22ന് കോടതി പരിഗണിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}