ഹാരിഷ് റഹ്‌മാൻ തന്റെ ‘ജയ് ഹ്യൂമൺ, ജയ് ഹ്യൂമാനിറ്റി’ പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു

വേങ്ങര: വേങ്ങര GVHSS ഹയർ സെക്കൻഡറി ബോയ്സ് സ്കൂളിലെ പൂർവവിദ്യാർഥിയും ജേർണലിസ്റ്റും എഴുത്തുകാരനുമായ ഹാരിഷ് റഹ്‌മാൻ തന്റെ ‘ജയ് ഹ്യൂമൺ, ജയ് ഹ്യൂമാനിറ്റി’ എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.

വിദ്യാർഥികളിൽ മാനവികതയും സാമൂഹികബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രചിച്ച പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറിയത് ശ്രദ്ധേയമായി. മനുഷ്യസ്നേഹത്തിന്റെയും മാനവികമൂല്യങ്ങളുടെയും സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള ഒരു ചുവടുവെപ്പുകൂടിയാണ് ഈ പുസ്തകസമ്മാനം.

ചടങ്ങിൽ പ്രധാനാധ്യാപിക ട്രീസ കെന്നി ഫെർണാണ്ടസ്, ഹരിദാസൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദ് അസ്ലം, ചിഞ്ചു കെ., ജോൺ വത്സകം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}