ചെറിയ മഴ, വലിയ ദുരിതം! പെരുവള്ളൂരിലെ പൊതുമരാമത്ത് റോഡിൽ വെള്ളക്കെട്ട്: ഉദ്യോഗസ്ഥർക്ക് പരാതി നൽകി

പെരുവള്ളൂർ: കാക്കത്തടത്തിലെ പൊതുമരാമത്ത് റോഡിൽ ചെറിയ മഴ പെയ്താൽ പോലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നതിന്റെ ഒരു കാരണം ഓവുചാലുകൾ മണ്ണ് നിറഞ്ഞ അതിനാലാണെന്നും അത് ക്ളീൻ ചെയ്യിക്കാൻ നടപടി ഉണ്ടാവണമെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.

നാഷണൽ ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.പി. സൈതലവി, വിവരാവകാശ പ്രവർത്തകരായ അസ്‌ലം വി.പി, അബ്ദുൽ റഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി സമർപ്പിച്ചത്.

റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലത്ത് യാത്രക്കാർ നേരിടുന്ന ദുരിതം ഒഴിവാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}