മഴ കനക്കുന്നു; മലപ്പുറം ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് 10 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം വിതുരയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറി. മേഖലയിലെ രണ്ട് പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി.
പേപ്പാറ പൊടിയക്കാല ആദിവാസി ഊരിയിലേക്കുള്ള പ്രധാന പാത വെള്ളപ്പൊക്കത്തിൽ മുങ്ങിയതോടെ പൊടിയക്കാല ഊര് പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}