പരപ്പനങ്ങാടി ചെട്ടിപ്പടി ബീച്ചിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചിരുന്ന വിലകൂടിയ വലിയ മത്സ്യബന്ധന വലകൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. അക്രമത്തിൽ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് തൊഴിലാളികൾക്ക് ഉണ്ടായിരിക്കുന്നത്.
കടപ്പുറത്ത് സൂക്ഷിച്ചിരുന്ന വലകളാണ് പൂർണ്ണമായി കത്തിനശിച്ചത്. ഇവരുടെ കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗമായ വലകളാണ് തകർത്തത്.
അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.