പണം നൽകിയിട്ടും ചെലവാക്കിയില്ല; ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിൽ ലാപ്സായത് 3,367 കോടി രൂപ!

തിരുവനന്തപുരം: 2023-24ൽ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങൾക്കായിആകെഅനുവദിച്ച 9,135.94 കോടിയിൽ 3,367.92 കോടി (36.86 ശതമാനം) സാമ്പത്തിക വർഷാവസാനത്തോടെ വിനിയോഗിക്കാതെ നഷ്ടപ്പെട്ടുവെന്ന് സി.എ.ജി കണ്ടെത്തൽ. 2024 മാർച്ച് വരെ കാലയളവിലെ വികസന, മെയിൻ്റനൻസ് ഫണ്ടുകളിലായി അനുവദിച്ച 7,360.76 കോടിയിൽ മാത്രം 2,912.23 കോടി (39.56 ശതമാനം) ലാപ്സായി. 

നഗരസഭകൾക്കായി അനുവദിച്ച 2,318.95 കോടിയിൽ 495.83 കോടിയാണ് (21.38 ശതമാനം)വിനിയോഗിക്കാതെനഷ്ടപ്പെടുത്തിയത്.തദ്ദേശസ്ഥാപനങ്ങളിൽ റോഡ്, റോഡിതര ആസ്‌തികളുടെ സംരക്ഷണത്തിനായി അനുവദിച്ചമെയിൻ്റനൻസ്ഫണ്ടുകൾഭൂരിഭാഗവും ചെലവഴിക്കാതെ കിടന്നു.

ഗ്രാമപഞ്ചായത്തുകളിൽ റോഡ് അറ്റകുറ്റപ്പണിക്ക് അനുവദിച്ച 1,929.61 കോടിയിൽ 1,371.31 കോടിയും (71.07 ശതമാനം)വിനിയോഗിച്ചില്ല.റോഡിതരമെയിന്റനൻസ് ഫണ്ടിൽ അനുവദിച്ച 1,085.16 കോടിയിൽ 539.99 കോടി (49.76 ശതമാനം) ലാപ്സായി. നഗരസഭകളിൽ റോഡ് അറ്റകുറ്റപ്പണിക്ക് അനുവദിച്ച 314.87 കോടിയിൽ 213.10 കോടിയും (67.68 ശതമാനം )ചെലവാക്കിയില്ല. റോഡിതര മെയിന്റനൻസ് ഫണ്ടിൽ അനുവദിച്ച 320.26 കോടിയിൽ 180.69 കോടി (56.42ശതമാനം)ഇക്കാലയളവിൽചെലവഴിക്കാതെ കിടന്നു.

തദ്ദേശസ്ഥാപനങ്ങൾക്ക് സമയബന്ധിതമായി ഫണ്ട് വിതരണം ചെയ്യാത്തതാണ് ഇതിന് കാരണം. വികസന ഫണ്ട് വിതരണം ചെയ്യുന്നതിൽ 117ദിവസത്തെകാലതാമസമാണ് വരുത്തിയത്. മെയിൻ്റനൻസ് ഫണ്ട് വിതരണത്തിൽ 114 ദിവസത്തെയും പൊതു ആവശ്യ ഫണ്ട് വിതരണത്തിൽ 89 ദിവസത്തെയും കാലതാമസമുണ്ടായി. കൈമാറ്റത്തിൽ കാലതാമസമുണ്ടായാൽ ആർ.ബി.ഐയുടെ ബാങ്ക് നിരക്കിൽ വൈകിയദിവസങ്ങളിലെ പലിശ സംസ്ഥാന സർക്കാർ സ്വന്തം ഫണ്ടിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}