രാജ്യത്ത് ആദ്യം! പ്രായമായവർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കി കേരളം; ചരിത്രപരമായ വയോജന ബില്ല് നിയമസഭ പാസാക്കി

തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്ന ചരിത്രപ്രധാനമായ വയോജന ബില്ല് കേരള നിയമസഭഏകകണ്ഠമായി പാസാക്കി. നാല് മണിക്കൂറിലധികം നീണ്ട വിശദമായചർച്ചകൾക്കും ഭേദഗതികൾക്കും ഒടുവിലാണ് ഈ ബില്ല് സഭാംഗീകാരം നേടിയത്. വയോജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു ബില്ല് പാസാക്കുന്നത്. നിലവിലെ സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.

സഭയിൽനടന്നദീർഘമായചർച്ചയിൽഭരണ-പ്രതിപക്ഷഭേദമന്യേഅംഗങ്ങൾസജീവമായിപങ്കെടുത്തു.

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുൾപ്പെടെ ഉയർന്നുവന്നനിർദേശങ്ങളുംബില്ലിന്റെഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സഭയിൽ ഉയർന്നുവന്ന രണ്ടായിരത്തോളം നിർദ്ദേശങ്ങൾവിശദമായി പരിശോധിച്ച്, അതിൽ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾഉൾക്കൊള്ളിച്ചുകൊണ്ടാണ് ബില്ല് അന്തിമമായിരൂപപ്പെടുത്തിയത്. നിയമസഭ ഏകകണ്ഠ‌മായി പാസാക്കിയ ബില്ലിൽ ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

വയോജനങ്ങൾനേരിടുന്ന വ്യത്യസ്‌തങ്ങളായ പ്രശ്‌നങ്ങൾപരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണ് ബില്ലിൽഅടങ്ങിയിരിക്കുന്നത്. ഓരോ പ്രായമായ വ്യക്തിയും നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യത്യസ്തമായിരിക്കുമെന്നതിനാൽ, അത്തരം പ്രായോഗിക തടസ്സങ്ങൾ തിരിച്ചറിഞ്ഞ്പരിഹരിക്കാൻബില്ലിലെവ്യവസ്ഥകൾ സഹായിക്കും. മുതിർന്ന പൗരന്മാരുടെ ചികിത്സ, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന നിർദ്ദേശങ്ങൾക്കാണ് ബില്ലിൽ മുൻഗണന നൽകിയിരിക്കുന്നത്.

വയോജനങ്ങൾ യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ഏറ്റവും സുരക്ഷിതമായി കഴിയുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.എല്ലാവയോജനങ്ങൾക്കും ആവശ്യമായ ചികിത്സയുംസംരക്ഷണവും ഉറപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷാ രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ ബില്ലിന്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}