കോട്ടക്കൽ: ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ശില്പശാലക്ക് തിരൂരങ്ങാടി താലൂക്കിൽ തുടക്കമായി. സന്നദ്ധ രക്‌ത ദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുവേണ്ടി കോർഡിനേറ്റർമാർക്ക് പ്രവർത്തന ദിശാബോധം നൽകുവാനായി നടത്തിയ ഏകദിന ശില്പശാലയിൽ നിരവധി പേർ പങ്കെടുത്തു.
കോട്ടക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഏകദിന ശില്പശാല ബി ഡി കെ മലപ്പുറം ജില്ലാ പ്രസിഡന്റ് മുർഷിദ് കോഡൂർ ഉദ്ഘാടനം ചെയ്തു. ബി ഡി കെ സംസ്ഥാന പ്രസിഡന്റ് നബീൽ ബാബു പാലാറ മുഖ്യാതിഥി ആയ പരിപാടിയിൽ വിവിധങ്ങളായ വിഷയങ്ങളിൽ ബി ഡി കെ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് നടുവട്ടം, ജില്ലാ രക്ഷാധികാരി ഗിരീഷ് അങ്ങാടിപ്പുറം, സംസ്ഥാന ജോയിൻ സെക്രട്ടറി രഞ്ജിത്ത് വെള്ളിയാമ്പുറം, MKH ഹോസ്പിറ്റൽ ബ്ലഡ് സെന്റർ ഇൻചാർജ് മൂസക്കുട്ടി തുടങ്ങിയവർ കോർഡിനേറ്റർമാർക്കുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകുകയും ജില്ലാ സെക്രട്ടറി അജ്മൽ വലിയോറ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു.
താലൂക്ക് പ്രസിഡന്റ് ഷബീർ കോട്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അസ്‌ലം വേങ്ങര സ്വാഗതവും വൈസ് പ്രസിഡന്റ് റിയാസ് ചൂനൂർ നന്ദിയും പറഞ്ഞു. ജില്ലയിലെ എല്ലാ കോഡിനേറ്റർമാർക്കും പ്രവർത്തന ദിശാബോധം നൽകുന്നതിനായി വരും ആഴ്ചകളിൽ മറ്റ് തലുക്കുകളിലും ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.